വൈ​ക്കം: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ഇ​ന്ന് സ്കൂ​ളി​ൽ എ​ത്തു​ന്ന കു​രു​ന്നു​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ അ​ക്ക​ര​പ്പാ​ടം ഗ​വ​ൺ​മെ​ന്‍റ് യുപി സ്കൂ​ളി​ൽ വ​ർ​ണക്കൂ​ടാ​രം ഒ​രു​ങ്ങി. എ​സ്എ​സ്കെ ​സ്റ്റാ​ർ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 10 ല​ക്ഷം രൂ​പ ചെ​ല​​വ​ഴി​ച്ചാ​ണ് വ​ർ​ണക്കൂ​ടാ​രം നി​ർ​മി​ച്ച​ത്.​

പ്രീ പ്രൈ​മ​റി കു​ട്ടി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി ഊ​ഞ്ഞാ​ലു​ക​ൾ, മെ​റി​ഗോ റൗ​ണ്ട്, സ്ലൈ​സു​ക​ൾ, വെ​ർ​ട്ടി​ക്ക​ൽ ക്ലൈ​ംബ​ർ, നെ​റ്റ് ക്ലൈ​ംബർ, ഹാ​ഫ് സ​ർ​ക്കി​ൾ ക്ലൈ​ംബ​ർ എ​ന്നി​വ​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത് .

വ​ർ​ണക്കൂടാ​ര​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന 13 ഇ​ട​ങ്ങ​ളി​ലൂ​ടെ കു​ട്ടി​ക​ൾ ആ​ർ​ജി​ക്കേ​ണ്ട എ​ല്ലാ വി​കാ​സ​മേ​ഖ​ല​ക​ളും സ്വാ​യ​ത്ത​മാ​ക്കുംവി​ധ​മാ​ണ് വ​ർ​ണ​ക്കൂ​ടാ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കു​രു​ന്നു​ക​ളു​ടെ മ​നം ക​വ​രു​ന്ന വ​ർ​ണക്കൂടാ​രം ഇ​ന്ന് രാ​വി​ലെ പത്തിന് ​സി.​കെ.​ ആ​ശ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. കെ.​ആ​ന​ന്ദ​വ​ല്ലി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
എ​സ്എ​സ്കെ ​ജി​ല്ലാ പ്രോ​ജ​ക്ട് കോ​-ഓർ​ഡി​നേ​റ്റ​ർ കെ.​ജെ. പ്ര​സാ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.