സ്വീകരണം നൽകി
1564146
Sunday, June 1, 2025 11:20 PM IST
കുറവിലങ്ങാട്: എംജി സർവകലാശാല ബിഎ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിവേക് വി. നായരെ കോളജ് അനുമോദിച്ചു. എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി, അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും വിവേക് പ്രവർത്തിച്ചിരുന്നു. കോളജ് മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി ഉപഹാരമായി ലാപ്ടോപ്പ് വിവേകിന് സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. ജോസഫ് മണിയൻചിറ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ റെനീഷ് തോമസ്, വിദ്യാ ജോസ് എന്നിവർ പ്രസംഗിച്ചു.