മരം വൈദ്യുതി ലൈനില്‍; വഴിയാത്രക്കാരുടെ നെഞ്ചില്‍ തീയാണ്
1564149
Sunday, June 1, 2025 11:20 PM IST
പൈക: കെഎസ്ഇബി കൈമലര്‍ത്തിയതോടെ ഏഴാംമൈല്‍ - പാമ്പോലി റോഡില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ നെഞ്ചില്‍ തീയാണ്. ഒരാഴ്ചയായി വൈദ്യുതി ലൈനിലേക്ക് തേക്കു മരം വീണു ചരിഞ്ഞു നില്‍ക്കുകയാണ്. പഞ്ചായത്തംഗം ഇക്കാര്യം കെഎസ്ഇബി അധികൃതരെ വിളിച്ച് പല തവണ അറിച്ചെങ്കിലും ഫലമുണ്ടായില്ല.
സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളും ധാരാളം കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന വഴിയാണിത്. ഈ തേക്കു മരം നിലം പതിച്ചാല്‍ നാല് വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പടെ നിലം പൊത്തും. കൂടാതെ പ്രദേശത്ത് ദിവസങ്ങളോളം വൈദ്യുതി മുടങ്ങുകയും ചെയ്യും. അപകടകരമായ ഈ അവസ്ഥയ്ക്ക് ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്ന് പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് ആവശ്യപ്പെട്ടു.
പൈക ഏഴാം മൈല്‍-പാമ്പോലി റോഡില്‍ വൈദ്യുതി ലൈനിലേക്കു വീണു കിടക്കുന്ന മരം.