ഇ​ട​മ​റ്റം: ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2024-25 ജ​ന​കീ​യ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി കി​ഴ​പ​റ​യാ​ര്‍ ജീ​വ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കാ​ല​പ്പ​ഴ​ക്കം മൂ​ലം ന​ശി​ച്ച പൈ​പ്പു​ക​ള്‍ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ച്ചു. ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ഷി​ബു പൂ​വേ​ലി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ട്ട് ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

നൂറു കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ബു പൂ​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ജ​ന്‍ തൊ​ടു​ക, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, വാ​ര്‍​ഡ് മെം​ബ​ര്‍ ന​ളി​നി ശ്രീ​ധ​ര​ന്‍, സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ടോ​മി മ​ഠ​ത്തി​ന​ട്ട് , വി​ന്‍​സ​ന്‍റ് ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.