ച​​ങ്ങ​​നാ​​ശേ​​രി: മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്കി​​നും ന​​ഗ​​ര​​സ​​ഭ​​യ്ക്കും പാ​​മ്പാ​​ടി ബ്ലോ​​ക്കി​​നു​​മാ​​യി ല​​ഭി​​ച്ച മൊ​​ബൈ​​ല്‍ വെ​​റ്റ​റി​​ന​​റി യൂ​​ണി​​റ്റ് പ്രവർത്തനമാ​​രം​​ഭി​​ച്ചു. ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ക്ഷീ​​രക​​ര്‍​ഷ​​ക​​ര്‍​ക്കും മ​​റ്റ് ക​​ര്‍​ഷ​​ക​​ര്‍​ക്കും വാ​​ര്‍​ത്തു​മൃ​​ഗ​​ങ്ങ​​ളെ പ​​രി​​പാ​​ലി​​ക്കു​​ന്ന​​വ​​ര്‍​ക്കും വീ​​ട്ടു​​പ​​ടി​​ക്ക​​ല്‍ സേ​​വ​​നം എ​​ത്തി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് തു​​ട​​ങ്ങി​​യ മൊ​​ബൈ​​ല്‍ വെ​​റ്റ​റി​​ന​​റി യൂ​​ണി​​റ്റിന്‍റെ സേ​​വ​​നം വൈ​​കു​ന്നേ​രം ആ​​റു മു​​ത​​ല്‍ രാ​​വി​​ലെ അ​​ഞ്ചു​​വ​​രെ ല​​ഭി​​ക്കും. ക​​ര്‍​ഷ​​ക​​ര്‍ക്ക് 1962 എ​​ന്ന ടോ​​ള്‍ ഫ്രീ ​​ന​​മ്പ​​റി​​ല്‍ വി​​ളി​​ച്ചാൽ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​ന്ന​​താ​​ണ്.

പൂ​​ര്‍​ണ​​മാ​​യും സു​​താ​​ര്യ​​മാ​​യ ഈ ​​സം​​വി​​ധാ​​ന​​ത്തി​​ല്‍ സ​​ര്‍​ക്കാ​​ര്‍ നി​​ശ്ച​​യി​​ച്ച ഫീ​​സ് നി​​ര​​ക്ക് വാ​​ഹ​​ന​​ത്തി​​ല്‍ സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ള്ള ക്യു​​ആ​​ര്‍ കോ​​ഡ് വ​​ഴി സ്‌​​കാ​​ന്‍ ചെ​​യ്തു അ​​ട​​ച്ചാ​​ല്‍ മ​​തി​​യാ​​കും.
പെ​​രു​​ന്ന വെ​​റ്റ​റി​​ന​​റി ഹോ​​സ്പി​​റ്റ​​ലി​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ ന​​ഗ​​ര​​സ​​ഭാ അധ്യ​​ക്ഷ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ മാ​​ത്യൂ​​സ് ജോ​​ര്‍​ജ്, മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍.​ രാ​​ജു, കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യ നി​​സാ​​ര്‍, ന​​ജി​​യ നൗ​​ഷാ​​ദ്, ഡോ. ​​ന​​യ​​ന്‍​താ​​ര, ക്ഷീ​​ര സം​​ഘം പ്ര​​സി​​ഡ​​ന്‍റ് ഓ​​മ​​ന ശ​​ശി​​കു​​മാ​​ര്‍, സെ​​ക്ര​​ട്ട​​റി ഷീ​​ലാ ജ​​യ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.