കത്തോലിക്ക കോൺഗ്രസ്
1225561
Wednesday, September 28, 2022 10:41 PM IST
കട്ടപ്പന: ഞായറാഴ്ച സ്കൂളുകൾക്ക് പ്രവർത്തിദിനമായി പ്രഖ്യാപിക്കാനുള്ള സർക്കാർ നടപടിയിൽ കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി പ്രതിഷേധിച്ചു.
യോഗത്തിൽ രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം, ട്രഷറർ ബേബി കൊടകല്ലിൽ, വൈസ് പ്രസിഡന്റുമാരായ ജോസഫ് കുര്യൻ ഏറമ്പടം, വി.ടി. തോമസ്, കുഞ്ഞമ്മ ചെറിയാൻ, സെക്രട്ടറി അഡ്വ. മാത്യു ജോൺ, മാത്യൂസ് അഗസ്റ്റിൻ, വനിത കൗൺസിൽ ഗ്ലോബൽ കോ - ഓർഡിനേറ്റർ ആഗ്നസ് ബേബി, യൂത്ത് കൗൺസിൽ കോ- ഓർഡിനേറ്റർ ആദർശ് മാത്യു, സണ്ണി കരിവേലിക്കൽ, തോമസ് ചാണ്ടി തേവർപറമ്പിൽ, ജോസ് തോമസ് ഒഴുകയിൽ, ഷാജി കുന്നുംപുറം, ടോമി ഇളംതുരുത്തിയിൽ, ബെന്നി മൂക്കിലിക്കാട്, അഗസ്റ്റിൻ പരത്തിനാൽ, റിൻസി സിബി, മിനി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.