അടിയന്തര നടപടി വേണം: പി.സി. തോമസ്
1227838
Thursday, October 6, 2022 10:48 PM IST
തൊടുപുഴ: വനമേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിൽ നിരന്തരം ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങൾക്കെതിരേ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നു കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ആവശ്യപ്പെട്ടു.
വയനാട്ടിൽ കാട്ടുപന്നി കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തി. ഇതുപോലെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കാട്ടാന ആക്രമിച്ച് കാൽ നഷ്ടപ്പെട്ട വയനാട് പനമരം സ്വദേശിക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറായിട്ടില്ല. കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ സോളാർ ഫെൻസിംഗ് നിർമിക്കണമെന്നും പി.സി. തോമസ് ആവശ്യപ്പെട്ടു.