ചായക്കടയിൽ മോഷണത്തിനു കയറി കുടുങ്ങിയയാളെ നാട്ടുകാർ പിടികൂടി പോലീസിലേല്പിച്ചു
1243437
Sunday, November 27, 2022 2:34 AM IST
വണ്ടിപ്പെരിയാർ: ഡൈ മുക്കിൽ ചായക്കടയിൽ മോഷണത്തിന് കയറി കുടുങ്ങിയയാളെ നാട്ടുകാർ പിടികൂടി പോലീസിലേല്പിച്ചു. ഇന്നലെ രാത്രി 10 ഒാടെയാണ് സംഭവം.
വണ്ടിപ്പെരിയാർ എസ്റ്റേറ്റിൽ താമസക്കാരനായ സുരേഷാണ് മോഷണശ്രമത്തിനിടെ ചായക്കടയ്ക്കുള്ളിൽ കുടുങ്ങിയത്. ചായക്കട അടച്ചതിന് ശേഷം രാത്രി പത്തോടെ ചായക്കടയ്ക്കുള്ളിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാർ എത്തി പരിശോധിച്ചപ്പോൾ കടയ്ക്കുള്ളിൽ ആൾ ഉള്ളതായി മനസിലാക്കി നാട്ടുകാർ വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് എത്തി സുരേഷിനെ പിടികൂടുകയായിരുന്നു. ഇയാൾ നിരവധി മോഷണ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.