ന്യൂമാൻ കോളജിൽ അന്തർദേശീയ കോണ്‍ഫറൻസ് ആരംഭിച്ചു
1244818
Thursday, December 1, 2022 10:31 PM IST
തൊടുപുഴ: ന്യൂമാൻ കോളജിലെ സ്ട്രൈഡ് ഗവേഷണ പദ്ധതിയുടെയും ചരിത്രവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ദ്വിദിന അന്തർദേശീയ കോണ്‍ഫറൻസ് ആരംഭിച്ചു. കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ചരിത്രപണ്ഡിതരായ ഡോ. വിനീത ദാമോദരൻ, ഡോ. ജസ്റ്റിൻ ജോർജ് എന്നിവർ ക്ലാസ് നയിച്ചു.
സമാപനദിനമായ ഇന്നു പരിസ്ഥിതി ചരിത്രകാരനായ ഡോ. സെബാസ്റ്റ്യൻ ജോസഫ് ചർച്ചകൾക്ക് നേതൃത്വം നൽകും.
നെടിയശാല പള്ളിയിൽ
പിടിനേർച്ച
നെടിയശാല: മരിയൻ തീർഥാടന കേന്ദ്രമായ നെടിയശാല പള്ളിയിൽ വചനപ്രഘോഷണവും പിടിനേർച്ചയും നാളെ നടത്തും. രാവിലെ 6.30നു വിശുദ്ധ കുർബാന, നൊവേന.9.30നു ആഘോഷമായ ജപമാല.10നു വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന-ഫാ. ജോർജ് മഞ്ഞക്കടന്പിൽ. തുടർന്ന് അത്ഭുത കിണിറ്റിങ്കലിലേക്ക് പ്രദക്ഷിണം, പിടിനേർച്ച ആശീർവാദം, വിതരണം.
പിടിനേർച്ചയ്ക്ക് ഇടവക കൂട്ടായ്മയിലെ സെന്റ് സെബാസ്റ്റ്യൻസ് യൂണിറ്റ് നേതൃത്വം നൽകും. ദൂരെ സ്ഥലങ്ങളിൽനിന്നു എത്തുന്ന തീർഥാടകർക്ക് പിടിനേർച്ച പ്രത്യേക പായ്ക്കറ്റുകളിൽ നൽകുമെന്ന് വികാരി ഫാ. ജോണ്‍ ആനിക്കോട്ടിൽ, അസി. വികാരി ഫാ. ജോസഫ് വടക്കേടത്ത് എന്നിവർ അറിയിച്ചു.