പൂർവവിദ്യാർഥീ-അധ്യാപക സംഗമം നടത്തി
1246058
Monday, December 5, 2022 10:55 PM IST
തൊടുപുഴ: ന്യൂമാൻ കോളജ് ഇക്കണോമിക്സ് അലുമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം നടത്തി. പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് ഉദ്ഘാടനം ചെയ്തു. അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ജിൽസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
കോതമംഗലം രൂപത ഹയർ എഡ്യുക്കേഷൻ സെക്രട്ടറി ഫാ. പോൾ നെടുംപുറത്ത് മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗണ്സിലർ പ്രഫ. ജെസി ആന്റണി, വൈസ് പ്രിൻസിപ്പൽ ഡോ. സാജു ഏബ്രഹാം, ജോമറ്റ് ജോർജ്, പി. സേവ്യർ കുര്യൻ, സെയ്ദ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
മികച്ച ബിരുദ വിദ്യാർഥിക്കായി അസോസിയേഷൻ ഏർപ്പെടുത്തിയ അഡ്വ. എൽദോ മെമ്മോറിയൽ എൻഡോവ്മെന്റ് ഏയ്ഞ്ചൽ മേരി സോയിക്കു നൽകി.