ഉടുന്പന്നൂർ സഹകരണ ബാങ്ക് മന്ദിരം ഉദ്ഘാടനം ചെയ്തു
1262808
Saturday, January 28, 2023 10:45 PM IST
ഉടുന്പന്നൂർ: കാർഷിക മേഖലയുടെ പുരോഗതിക്കു സഹകരണ ബാങ്കുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നവീകരിച്ച ഉടുന്പന്നൂർ സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബാങ്ക് മുൻ പ്രസിഡന്റ് രാജീവ് രാജൻ അനുസ്മരണ പ്രഭാഷണം കാർഷിക വികസന ബാങ്ക് പ്രസിഡന്റ് റോയി കെ. പൗലോസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്, പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ്, ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ, ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസീസ്, അസി. രജിസ്ട്രാർ സി.ആർ. മിനി, ഡിജിഎം കെ.എം. സജിത്, പാക്സ് ജില്ലാപ്രസിഡന്റ് കെ. ദീപക്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിബി ദാമോദരൻ, നൈസി ഡെനിൽ, ജിജി സുരേന്ദ്രൻ, ബാങ്ക് പ്രസിഡന്റ് കെ.ആർ. സോമരാജ്, സെക്രട്ടറി ഇൻചാർജ് രമ്യ ബാലചന്ദ്രൻ, ഡയറക്ടർ ബോർഡ് മെംബർ ടി.കെ. നവാസ് എന്നിവർ പ്രസംഗിച്ചു.