ഫുട്ബോൾ ടൂർണമെന്റ്
1262811
Saturday, January 28, 2023 10:45 PM IST
കോതമംഗലം: രൂപതയിലെ കെസിവൈഎം അംഗങ്ങൾക്കായി കത്തീഡ്രൽ യൂണിറ്റ് ഒരുക്കുന്ന എവർ റോളിംഗ് ഫുട്ബോൾ ടൂർണമെന്റിനു കോതമംഗലം കാൽസിയോ ടർഫിൽ തുടക്കമായി. സിഐ പി.ടി. ബിജോയി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. തോമസ് ചെറുപറന്പിൽ, യൂണിറ്റ് പ്രസിഡന്റ് ആന്റണി കൂളിയാടൻ, അസി. വികാരിമാരായ ഫാ. സിറിൽ വള്ളോംകുന്നേൽ, ഫാ. ജീവൻ മഠത്തിൽ എന്നിവർ പ്രസംഗിച്ചു.
ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ ഫൈനൽ മത്സരങ്ങൾ ഇന്നു മൂന്നിനു നടക്കും. ഒന്നു മുതൽ മൂന്നു വരെ സ്ഥാനക്കാർക്ക് യഥാക്രമം 10,000, 6,000, 4,000 രൂപ കാഷ് പ്രൈസും എവർറോളിംഗ് ട്രോഫികളും നൽകും.
മികച്ച ഗോളി, മികച്ച കളിക്കാരൻ, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന വ്യക്തി, എന്നിവർക്കും കാഷ് അവാർഡും ട്രോഫിയും ലഭിക്കും.