കാരുണ്യം വിളമ്പി ജന്മദിനാഘോഷം
1263413
Monday, January 30, 2023 11:03 PM IST
ഉപ്പുതറ: പരപ്പ് ക്ലയർ നിവാസിലെ അന്തേവാസികൾക്ക് ഭക്ഷണമെത്തിച്ചു കേരള കോൺഗ്രസ് -എം പ്രവർത്തകർ. കെ.എം. മാണിയുടെ 90ാം ജന്മദിനത്തിന്റെ ഭാഗമായാണ് കേരള കോൺഗ്രസ്-എം പീരുമേട് നിയോജകമണ്ഡലം കമ്മറ്റി കാരുണ്യ പ്രവർത്തനം നടത്തിയത്.
അശരണരായ 20 അന്തേവാസികളാണ് പരപ്പ് ക്ലയർ നിവാസിൽ കഴിയുന്നത്. ക്ലയർ നിവാസ് മദർ സുപ്പീരിയർ സിസ്റ്റർ മേഴ്സി, കേരള കോൺഗ്രസ് -എം നിയോജക മണ്ഡലം പ്രസിഡന്റ് ടോമി പകലോമറ്റം,
അയ്യപ്പൻകോവിൽ മണ്ഡലം പ്രസിഡന്റ് ജോമോൻ വെട്ടിക്കാല, കെടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
സ്വാഗതസംഘം ഓഫീസ്
ഉദ്ഘാടനം ചെയ്തു
കട്ടപ്പന: കട്ടപ്പന ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷത്തിന്റെയും ജില്ലയുടെ ജൂബിലി ആഘോഷത്തിന്റെയും ഭാഗമായി മർച്ചന്റ്സ് അസോസിയേഷൻ, മർച്ചന്റ്സ് യൂത്ത് വിംഗ്, വനിതാ വിംഗ് എന്നിവയുടെ നേതൃത്വത്തിൽ ഫെബ്രുവരി 10 മുതൽ 26 വരെ കട്ടപ്പന നഗരസഭാ മൈതാനിയിലാണ് ഫെസ്റ്റ് നടക്കുന്നത്.
കട്ടപ്പന ടിബി ജംഗ്ഷനിൽ പ്രണവം ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ച സ്വാഗതസംഘം ഓഫീസ് കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.