സംസ്ഥാന ബജറ്റ് ഇരുട്ടടി: കേരള കോണ്ഗ്രസ്-ജേക്കബ്
1264796
Saturday, February 4, 2023 10:21 PM IST
തൊടുപുഴ: കോവിഡ് പ്രതിസന്ധിയിൽനിന്നു മുക്തമായിക്കൊണ്ടിരിക്കുന്ന കർഷകരും സാധാരണക്കാരുമായ ഇടുക്കിയിലെ ജനങ്ങൾക്കു കൊടുക്കുന്ന ഇരുട്ടടിയാണു സംസ്ഥാന ബജറ്റെന്നു കേരള കോണ്ഗ്രസ്-ജേക്കബ് ജില്ലാ കമ്മിറ്റി ആരോപിച്ചു.
സംസ്ഥാന ബജറ്റിലൂടെ അശാസ്ത്രീയവും അനിയന്ത്രിതവുമായ രീതിയിൽ നികുതിഭാരം അടിച്ചേൽപ്പിച്ചു സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കാർഷികമേഖലയ്ക്കു കാര്യമായ പരിഗണന ബജറ്റിലില്ല. വിലക്കയറ്റം മൂലം ദുരിതത്തിലായ ജനങ്ങൾക്കു ഇന്ധനത്തിനുൾപ്പെടെ വർധിപ്പിച്ച വിലയും ഉയർത്തിയ ഭൂ നികുതിയും താങ്ങാനാവില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റെജി ജോർജ്, ഭാരവാഹികളായ അനിൽ പയ്യാനിക്കൽ, ഷാജി അന്പാട്ട്, ഷാഹുൽ പള്ളത്തുപ്പറന്പിൽ, ടോമി മൂഴിക്കുഴിയിൽ, സാബു മുതിരക്കാലായിൽ, ജോണ്സണ് അലക്സാണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു.