വ്യക്ക ദാനംചെയ്യാൻ സന്നദ്ധയായി ഭാര്യ; പക്ഷേ, സുമനസുകൾ കനിയണം
1265077
Sunday, February 5, 2023 9:24 PM IST
ഉപ്പുതറ: വൃക്ക നൽകാൻ ഭാര്യ സുമിയുണ്ട്; പക്ഷേ ശസ്ത്രക്രിയയ്ക്കു ഭാരിച്ച തുക വേണം. ഇതിനുള്ള പണം കണ്ടെത്താൻ സുമനസുള്ളവരുടെ കാരുണ്യം തേടുകയാണ് ഇരു വൃക്കകളും തകരാറിലായ ഉപ്പുതറ കോക്കോംപാടത്ത് പ്രശാന്ത് വിജയൻ.
ടൗണിൽ ഓട്ടോ ഓടിച്ചാണു പ്രശാന്ത് കുടുംബം പുലർത്തിയിരുന്നത്. രണ്ടു വൃക്കകളുടെയും പ്രവർത്തനം തകരാറിലായതോടെ മൂന്നു വർഷമായി കിടപ്പിലാണ് ഈ ചെറുപ്പക്കാരൻ. കുറച്ചു നാളായി ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനോടൊപ്പം പ്രമേഹവും പ്രശാന്തിനെ പിടികൂടി. എല്ലാ ചികിത്സയ്ക്കുമായി ആഴ്ചയിൽ ആയിരക്കണക്കിനു രൂപ ആവശ്യമാണ്. ബന്ധുക്കളും സുഹൃത്തുക്കളുമാണു ഇപ്പോൾ സഹായിക്കുന്നത്.
താമസം കൂടാതെ വൃക്ക മാറ്റിവയ്ക്കുകയല്ലാതെ പ്രശാന്തിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ മറ്റു മാർഗങ്ങളില്ലെന്നാണു
മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദേശം. ശസ്ത്രക്രിയയ്ക്ക് 10 ലക്ഷം രൂപ ചെലവാകും. ഇത്രയും വലിയ തുക ഈ നിർധന കുടുംബത്തിനു ചിന്തിക്കാൻപോലും കഴിയില്ല.
പ്രശാന്തിന്റെ ദുരവസ്ഥ മനസിലാക്കിയ പഞ്ചായത്തംഗം സാബു വേങ്ങവേലിൽ ചെയർമാനായി ചികിത്സാസഹായനിധി രൂപീകരിച്ചു
കേരള ബാങ്കിന്റെ ഉപ്പുതറ ശാഖയിൽ 40391101045000 (IFSC code KLGB0040391 ) നമ്പരായി അക്കൗണ്ടും തുറന്നു. ശസ്ത്രക്രിയ നടത്തി പുതിയൊരു ജീവിതം കിട്ടാൻ സുമനസുകളുടെ അകമഴിഞ്ഞ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു പ്രശാന്ത് . ഫോൺ: 9526837025.