മാസ്റ്റർ പ്ലാൻ: സർക്കാർ തീരുമാനം സ്വാഗതാർഹം
1266077
Wednesday, February 8, 2023 11:07 PM IST
തൊടുപുഴ: നഗരസഭയുടെ പരിഷ്കരിച്ച മാസ്റ്റർ പ്ലാനിന് അനുമതി നൽകിയ സർക്കാർ നടപടി സ്വാഗതാർഹമെന്നു തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ. കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരിൽനിന്നു ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നഗരസഭ മാസ്റ്റർ പ്ലാനിലെ അശാസ്ത്രീയമായ പദ്ധതികൾ ഒഴിവാക്കി ഭേദഗതി വരുത്തിയുമാണ് സർക്കാരിനു സമർപ്പിച്ചത്.
മാസ്റ്റർ പ്ലാനിന്റെ പേരിൽ തൊടുപുഴയിൽ നിർമാണ നിരോധനം ഉൾപ്പെടെ നിലനിന്നതിനാൽ വ്യാപാരമേഖലയെ ഇതു സാരമായി ബാധിച്ചിരുന്നു. നിർമാണ നിരോധനം ഒഴിവായ സാഹചര്യത്തിൽ വ്യാപാരമേഖലയിൽ ഉണർവ് പ്രകടമാകുമെന്നു അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ പറഞ്ഞു. ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ.എച്ച്. കനി, ബെന്നി ഇല്ലിമൂട്ടിൽ, ഇ.എ. അഭിലാഷ്, സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.