ചുമട്ടുതൊഴിലാളികൾ ധർണ നടത്തി
1266078
Wednesday, February 8, 2023 11:07 PM IST
തൊടുപുഴ: പിണറായി സർക്കാരിന്റെ ചുമട്ടുതൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കാര്യക്ഷമത വർധിപ്പിക്കണമെന്നും ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ആവശ്യപ്പെട്ടു.
ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുന്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഡി. കുമാർ അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി ജില്ല പ്രസിഡന്റ് കെ.വി. ജോർജ് കരിമറ്റം മുഖ്യ പ്രഭാഷണം നടത്തി. ജ്യോതിഷ് കുമാർ മലയാലപ്പുഴ, ജോണ് നെടിയപാല, എൻ.ഐ. ബെന്നി, കെ.പി. റോയി, ജോയി മൈലാടി, ജാഫർഖാൻ മുഹമ്മദ്, ഷാഹുൽ ഹമീദ്, ടി.കെ. നാസർ എന്നിവർ പ്രസംഗിച്ചു.