അഞ്ചുനാട് മേഖലയിൽ കൃഷി കരിഞ്ഞുണങ്ങുന്നു
1273895
Friday, March 3, 2023 10:51 PM IST
മറയൂർ: വേനൽ ആരംഭിച്ചപ്പോൾതന്നെ മറയൂർ-കാന്തല്ലൂർ മേഖലയിൽ വരൾച്ച രൂക്ഷമായി. നീരുറവകൾ വറ്റിത്തുടങ്ങിയതോടെ കൃഷികളെ സംരക്ഷിക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണ്.
മറയൂർ മേഖലയിൽ ആദിവാസിക്കുടികളിലും കാന്തല്ലൂരിലുമായി കൃഷി ചെയ്തുവരുന്ന ബീൻസ്, കാരറ്റ്, വെളുത്തുള്ളി, കാബേജ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, ചോളം, റാഗി എന്നീ വിളകളാണ് വേനൽ തുടങ്ങിയതോടെ കരിഞ്ഞുതുടങ്ങിയത്. കൃഷിവിളകൾ എല്ലാംതന്നെ ഇപ്പോൾ വിളവെടുപ്പിന് പാകമായിവരികയാണ്. ആറുകളിലും കനാലുകളിലും വെള്ളം കുറവായതിനാൽ കൃഷിയാവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. പ്രദേശത്ത് രാത്രിയിൽ തണുത്ത കാലാവസ്ഥ തുടരുമ്പോഴും പകൽ വലിയ ചൂടാണ് അനുഭവപ്പെടുന്നത്.