ഗ്രാമ പഠനശിബിരം സമാപിച്ചു
1279075
Sunday, March 19, 2023 10:17 PM IST
ചെറുതോണി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റിയുടെയും ബിസിഎം കോളജിന്റെയും നേതൃത്വത്തിൽ മരിയാപുരം പഞ്ചായത്തിൽ ഒരാഴ്ചയായി നടന്നുവന്ന ഗ്രാമ പഠനശിബിരം സമാപിച്ചു.
ബിസിഎം കോളജ് സാമൂഹ്യസേവന വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർഥികൾ മരിയാപുരം പഞ്ചായത്തുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.
സാമൂഹ്യ സാന്പത്തിക സർവേകൾ, ശുദ്ധജല വിതരണ പ്രവർത്തനങ്ങൾ, സൗരോർജ വൈദ്യുത വിളക്കുകളുടെ സർവേ എന്നീ പ്രവർത്തനങ്ങളോടപ്പം പഞ്ചായത്തുതല പങ്കാളിത്താധിഷ്ടിത വിവര ശേഖരണവും നടത്തി. തടിയന്പാട് മരിയസദൻ അനിമേഷൻ സെന്ററിൽ ഡോ. സിബി ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചു.
സമാപന സമ്മേളനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി അധ്യക്ഷത വഹിച്ചു. ഗ്രീൻവാലി ഡവലപ്്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ബിസിഎം കോളജ് അധ്യാപകരായ സിസ്റ്റർ എം.യു. ഷീന, നന്ദ കിഷോർ, സ്റ്റുഡന്റസ് കോ-ഓർഡിനേറ്റർമാരായ ടി.ബി. അജിത്ത്, സുൽത്താന സുബൈർ എന്നിവർ പ്രസംഗിച്ചു.