ജീപ്പിൽനിന്നു വീണു വിദ്യാര്‍ഥിനിക്കു ഗുരുതര പരിക്ക്
1282186
Wednesday, March 29, 2023 10:52 PM IST
നെടുങ്കണ്ടം: ഓട്ടത്തിനിടെ ട്രിപ്പ് ജീപ്പിന്റെ ഡോര്‍ തുറന്ന് വിദ്യാർഥിനി റോഡിലേക്കു വീണ് ഗുരുതര പരിക്ക്. കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി അംഗിതയ്ക്കാണ് പരിക്കേറ്റത്.
സ്കൂളില്‍ ഇന്നലെ ക്രിക്കറ്റ് പരിശീലനം ഉണ്ടായിരുന്നു. ഇതിനുശേഷം താന്നിമൂട്ടിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ വീടിനു സമീപത്തായാണ് അപകടം നടന്നത്. പിന്വശത്തിരിക്കുകയായിരുന്നു കുട്ടി. ഓട്ടത്തിനിടെ പിന്‍വശത്തെ ഡോര്‍ തുറന്നുപോയതിനെത്തുടര്‍ന്ന് കുട്ടി റോഡിലേക്കു തലയടിച്ചു വീഴുകയായിരുന്നു. ഉടന്‍തന്നെ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.