ബോയ്സ് ഗ്രൗണ്ട് സ്റ്റേഡിയമാക്കുന്നു; നടപടികൾക്കു തുടക്കം
1283184
Saturday, April 1, 2023 10:41 PM IST
മുണ്ടക്കയം ഈസ്റ്റ്: കായികസ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് മുണ്ടക്കയം ഈസ്റ്റ് ബോയ്സ് ഗ്രൗണ്ട് സ്റ്റേഡിയമായി ഉയർത്തുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കമായി.
ഇതിനു മുന്നോടിയായി പാരിസൺ ഗ്രൂപ്പിന്റെ കൈവശമുള്ള സ്റ്റേഡിയം ഇടുക്കി ജില്ലാ പഞ്ചായത്തിനു വിട്ടുനൽകി. ആദ്യഘട്ടത്തിൽ 36 ലക്ഷം രൂപ മുടക്കുള്ള നവീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മുണ്ടക്കയം മൂന്നാംമൈലിൽ നടന്ന സമ്മേളനം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിയ മോഹനൻ, ഡോമിന സജി, രേഖ ദാസ്, സിന്ധു മുരളീധരൻ, ശ്രീജ ഷൈൻ, പഞ്ചായത്തംഗം വി.എൻ. ജാൻസി, ജോസഫ് എം. കള്ളിവയലിൽ, കുര്യൻ ജോർജ്, ടി.കെ. മുഹമ്മദലി, എം.കെ. ലാലി, അലക്സ് കോഴിമല, സുനിൽ, സണ്ണി തട്ടിങ്കൽ, ജേക്കബ് സി. കലൂർ, ഫാ. വർഗീസ് പുളിക്കൻ, സന്തോഷ് ജോർജ്, ടോം കെ. തോമസ് എന്നിവർ പ്രസംഗിച്ചു.