ഡി​സി​എ​ൽ പ്ര​വി​ശ്യ ക്യാ​ന്പി​ന് തു​ട​ക്കം
Monday, May 29, 2023 10:02 PM IST
മൂ​വാ​റ്റു​പു​ഴ: ഡി​സി​എ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പി​ന് നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ട്ടി​ക​ളി​ൽ അ​ന്ത​ർ​ലീ​ന​മാ​യി​രി​ക്കു​ന്ന ക​ഴി​വു​ക​ൾ വ​ള​ർ​ത്തി എ​ടു​ക്കു​ന്ന​തി​ന് ഡി​സി​എ​ൽ വ​ഹി​ക്കു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​വി​ശ്യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​യി ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, ക്യാ​ന്പ് ചീ​ഫ് ജ​യ്സ​ണ്‍ പി. ​ജോ​സ​ഫ്, തോ​മ​സ് കു​ണി​ഞ്ഞി, സി​ബി കെ. ​ജോ​ർ​ജ്, സി.​കെ. മ​നോ​ജ് കു​മാ​ർ, ജേ​ക്ക​ബ് തോ​മ​സ്, അ​ലീ​ന അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ക്യാ​ന്പം​ഗ​ങ്ങ​ളു​മാ​യി മു​ഖാ​മു​ഖം ന​ട​ത്തി.