പൊതുസ്ഥലത്ത് മാലിന്യം തള്ളിയത് പിടികൂടി
1298696
Wednesday, May 31, 2023 3:40 AM IST
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്ത് നൈറ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ വാഹനമുൾപ്പെടെ പിടികൂടി. പ്രതികൾക്കെതിരേ കേസെടുക്കുകയും പിഴചുമത്തുകയും ചെയ്തു.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരേയും പൊതു ജലസ്രോതസുകളും നദികളും മലിനമാക്കുന്നവർക്കെതിരേയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.