ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യെ വെ​റു​തെവി​ട്ടു
Friday, September 22, 2023 12:08 AM IST
തൊ​ടു​പു​ഴ: എ​സ്റ്റേ​റ്റ് ല​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ൽ ക​ഞ്ചാ​വുചെ​ടി ന​ട്ടു വ​ള​ർ​ത്തി​യ കേ​സി​ൽ പ്ര​തി​യെ കോ​ട​തി വെ​റു​തെ വി​ട്ടു.

പീ​രു​മേ​ട് പ​ട്ടു​മു​ടി എ​ച്ച്എം​എ​ൽ എ​സ്റ്റേ​റ്റ് 56 മു​റി ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന രാ​ജേ​ഷ് പൊ​ന്നു​സാ​മി​യെ​യാ​ണ് കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് എ​ൻ​ഡി​പി​എ​സ് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​എ​ൻ.​ഹ​രി​കു​മാ​ർ വെ​റു​തെ വി​ട്ട​ത്.

എ​സ്റ്റേ​റ്റി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് രാ​ജേ​ഷ്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​രു​മേ​ട് എ​സ്ഐ​യും സം​ഘ​വു​മാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി കേ​സെ​ടു​ത്ത​ത്.

എ​ന്നാ​ൽ പോ​ലീ​സ് നി​യ​മ​പ​ര​മാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് കേ​സ് ചാ​ർ​ജ് ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് പ്ര​തി​യെ കോ​ട​തി വെ​റു​തെ വി​ട്ട​ത്.