പുല്ലാട്ടുപടി പാലം അപ്രോച്ച് റോഡിന് 15 ലക്ഷം
1337821
Saturday, September 23, 2023 11:06 PM IST
ഉപ്പുതറ: പുല്ലാട്ടുപടി പാലത്തിന്റെ അപ്രോച്ച് റോഡ് നിർമിക്കാൻ വാഴൂർ സോമൻ എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ അനുവദിച്ചു. പുല്ലാട്ടുപടി പാലം പുനർ നിർമിക്കാൻ കഴിഞ്ഞവർഷം എം എൽ എ ഫണ്ടിൽനിന്ന് 38 ലക്ഷം രൂപ അനുവദിച്ചിരുന്നു.
2018 ലെ പ്രളയത്തിലാണ് കൊച്ചു കരിന്തരുവി- കാവക്കുളം പാതയിലെ പുല്ലാട്ടുപടി പാലം ഭാഗികമായി തകർന്നത്. തുടർന്നു രണ്ടു വർഷവും ഉണ്ടായ ശക്തമായ മഴയിൽ പാലം പൂർണമായും പുഴയിലേക്ക് വീണു. വർഷകാലത്ത് പുഴ കടക്കാൻ പാഴ്തടി കൊണ്ട് ഉണ്ടാക്കിയ നടപ്പാലമാണ് നാട്ടുകാരുടെ ആശ്രയം. ഇവിടെ നിർമിക്കാൻ പോകുന്ന പാലത്തിലേക്കുള്ള റോഡിന് വീതിയില്ലെന്ന പരാതിയെത്തുടർന്നാണ് ഇപ്പോൾ 15 ലക്ഷം രൂപ അനുവദിച്ചത്.
എന്നാൽ പാലം പണി ഏറ്റെടുത്ത ജില്ലാ നിർമിതി കേന്ദ്രം ഒരു വർഷം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തോട്ടിലേക്ക് വീണുകിടക്കുന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കു മുകളിലൂടെയാണ് നാട്ടുകാർ സഞ്ച രിക്കുന്നത്. മഴ പെയ്താൽ തോട് കരകവിയും. തോടിന്റെ മറുകരയിൽ താമസിക്കുന്നവർ വാഹനം ഇക്കരെ നിർത്തിയ ശേഷമാണ് വീട്ടിൽ പോകുന്നത്.
അടിയന്തരമായി അനുവദിച്ച ഫണ്ട് പ്രയോജനപെടുത്തി പാലത്തിന്റെ നിർമാണം പൂർത്തി യാ ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.