മേരികുളത്ത് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രു മാ​സം
Saturday, September 30, 2023 11:57 PM IST
ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ മേ​രി​കു​ളത്ത് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രു മാ​സ​മാ​യി.​ പൈ​പ്പ് പൊ​ട്ടി വെ​ള്ളം റോഡി​ലൂ​ടെ ഒ​ഴു​കുക​യാ​ണ്. സംഭവം നി​ര​വ​ധി ത​വ​ണ വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

മേ​രി​കു​ളം ടൗ​ണി​ൽ ഓ​ട്ടോ സ്റ്റാ​ൻഡിലാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സ്ഥാ​പി​ച്ച പൈ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.

പൈ​പ്പ് മി​ക്ക​യി​ട​ത്തും പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്. പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​തി​നാ​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം എ​ത്തു​ന്നി​ല്ല. അ​ടി​യ​ന്തര​മാ​യി പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി വെ​ള്ളം പാ​ഴാ​കുന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.