എം.​എം. മ​ണി എംഎ​ല്‍എ​യു​ടെ നാ​വ് ന​ന്നാ​കാ​ന്‍ പ്രാ​ര്‍​ഥ​ന​യു​മാ​യി മ​ഹി​ളാ​ കോ​ണ്‍​ഗ്ര​സ്
Wednesday, October 4, 2023 12:07 AM IST
നെ​ടു​ങ്ക​ണ്ടം: എം.​എം. മ​ണി എംഎ​ല്‍​എ​യു​ടെ നാ​വ് ന​ന്നാ​കാ​ന്‍ പ്രാ​ര്‍​ഥ​നാ കൂ​ട്ടാ​യ്മ​യു​മാ​യി മ​ഹി​ളാ​ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ നെ​ടു​ങ്ക​ണ്ട​ത്തെ ഗാ​ന്ധി സ്മൃ​തി​മ​ണ്ഡ​പ​ത്തി​ന് മു​മ്പി​ലാ​ണ് വ്യ​ത്യ​സ്തമാ​യ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സി​ഐ​ടി​യു നെ​ടു​ങ്ക​ണ്ടം ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സി​ന് മു​മ്പി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത എം.​എം. മ​ണി സ്ത്രീ​വി​രു​ദ്ധ​വും പ്ര​കോ​പ​ന​പ​ര​വു​മാ​യ പ്ര​സം​ഗം ന​ട​ത്തി​യി​രു​ന്നു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എം​എ​ല്‍എ​യു​ടെ നാ​വ് ന​ന്നാ​വാ​ന്‍ പ്രാ​ര്‍​ഥ​ന ന​ട​ത്തി​യ​ത്.


ഒ​രു മ​ണി​ക്കൂ​റോ​ളം കി​ഴ​ക്കേ​ക്ക​വ​ല​യി​ല്‍ പ്രാ​ര്‍​ഥ​ന ന​ട​ത്തി​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പി​രി​ഞ്ഞ​ത്. പ​രി​പാ​ടി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ മ​ണി​മേ​ഖ​ല, മി​നി പ്രി​ന്‍​സ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ള വി​ശ്വ​നാ​ഥ​ന്‍, വ​ത്സ​മ്മ ജോ​സ്, മ​ണ്ഡ​ലം പ്ര​സി​സ​ന്‍റുമാ​ര്‍, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.