മ​റ​യൂ​രി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ വി​ക​സ​ന വെ​ളി​ച്ചം
Thursday, November 30, 2023 1:00 AM IST
മ​റ​യൂ​ർ: വി​ക​സ​ന​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ആ​ദി​വാ​സി ഊ​രു​ക​ളി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി സം​സ്ഥാ​ന പ​ട്ടി​ക വ​ർ​ഗ വ​കു​പ്പ് മൂ​ന്നുകോ​ടി രൂ​പ അ​നു​വ​ദി​ച്ചു. മ​റ​യൂ​ർ ച​ന്ദ​ന റി​സ​ർ​വി​നു​ള​ളി​ലെ ഇ​രു​ട്ട​ള കു​ടി, ക​മ്മാ​ളം കു​ടി, ഈ​ച്ചാംപെ​ട്ടികു​ടി എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കാ​ണ് അം​ബേ​ദ്ക​ർ ഗ്രാ​മവി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രോ കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ച്ച​ത്.

ഊ​രു​കൂ​ട്ടം ചേ​ർ​ന്ന് ഊ​രു നി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക​ളാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. മ​റ​യൂ​രി​ലേ​ക്ക് എ​ത്തിച്ചേരു​ന്ന​തി​നു​ള്ള റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം എ. ​രാ​ജ എം​എ​ൽഎ ​നി​ർ​വ​ഹി​ച്ചു.


സ്വാ​മി​യോ​ട​യി​ൽ സം​ഘ​ടി​ച്ച ച​ട​ങ്ങി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ൽ മ​റ​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ അ​രു​ൾ ജ്യോ​തി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ തോ​മ​സ് , ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി. ​രാ​ജേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ത്യ​വ​തി പ​ള​നി​സ്വാ​മി, വി​ജ​യ് കാ​ളി​ദാ​സ്, അം​ബി​ക ര​ഞ്ജിത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.