യുവതിയുടെ ആത്മഹത്യ: പ്രതിയെ വെറുതെ വിട്ടു
1396584
Friday, March 1, 2024 3:28 AM IST
തൊടുപുഴ: ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി വാഗമണ്‍ പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിയെ വെറുതെ വിട്ടു. വാഗമണ്‍ സ്വദേശി സജു സോമനെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി ജി. മഹേഷ് വെറുതേ വിട്ടത്. 2018-ലായിരുന്നു കേസിനാസ്പദമായ സംഭവം.
ദീർഘകാലം സുഹൃത്തുക്കളായിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയും പ്രതിയും വിവിധ സ്ഥലങ്ങളിൽ ഒരുമാസത്തോളമായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. യുവതി വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഭർത്താവ് വിദേശത്താണ്. സജുവിനും ഭാര്യയും കുട്ടികളുമുണ്ട്.
എന്നാൽ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ സാബു ജേക്കബ്, മനേഷ് പി. കുമാർ, പി.എസ്. ശ്വേത, ഡെൽവിൻ പൂവത്തിങ്കൻ, എസ്.സാന്ത്വന എന്നിവർ ഹാജരായി.