അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1396586
Friday, March 1, 2024 3:28 AM IST
വണ്ണപ്പുറം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വണ്ണപ്പുറം നാരങ്ങാനം ഓണക്കവിൽ മോഹനന്റെ മകൻ ഒ.എം. മനു മോഹൻ (33) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തിനു പട്ടിമറ്റത്തായിരുന്നു അപകടം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രി മരിച്ചു. സംസ്കാരം നടത്തി. അമ്മ: ഓമന സഹോദരൻ: ജിനു.