ആവേശത്തേരിലേറി സ്ഥാനാർഥികൾ
1415912
Friday, April 12, 2024 3:44 AM IST
പീരുമേടിന്റെ ഹൃദയം കവർന്ന് ഡീൻ
ഇടുക്കി: പീരുമേട് നിയോജകമണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്. ഇന്നലെ ഏലപ്പാറ ബ്ലോക്കിലെ കൊക്കയാർ, പെരുവന്താനം, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻ കോവിൽ പഞ്ചായത്തുകളിലാണ് ഡീൻ പ്രചാരണം നടത്തിയത്. രാവിലെ താഴത്തങ്ങാടിയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പര്യടനം ഉദ്ഘാടനം ചെയ്തു. സണ്ണി ആന്റണി അധ്യക്ഷത വഹിച്ചു.
തുടർന്ന് വെംബ്ലി, നാരകംപുഴ,മേലോരം, പെരുവന്താനം, 35-ാംമൈൽ, പാലൂർക്കാവ്, തെക്കേമല, കണയങ്കവയൽ, അമലഗിരി എന്നിവിടങ്ങളിൽ പര്യടനം നടത്തി. പിന്നീട് ഏലപ്പാറ, ഹെലിബറിയ, കൊച്ചുകരുന്തരുവി, കോലാഹലമേട്, വാഗമണ്‍, വളകോട്, ഉപ്പുതറ, പുതുക്കട എന്നിവിടങ്ങളിലും വോട്ടർമാരെ നേരിൽ കണ്ടു. വൈകുന്നേരം കാറ്റാടിക്കവല, പശുപ്പാറ, ചപ്പാത്ത്, മേരികുളം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മാട്ടുക്കട്ടയിൽ പര്യടനം സമാപിച്ചു.
ഇന്ന് മുവാറ്റുപുഴ മണ്ഡലത്തിലാണ് പര്യടനം. രാവിലെ പാലക്കുഴ പഞ്ചായത്തിലെ വടക്കൻ പാലക്കുഴയിൽ നിന്നും ആരംഭിച്ച് ആരക്കുഴ, മഞ്ഞള്ളൂർ, കല്ലൂർക്കാട്, പൈങ്ങോട്ടൂർ, പോത്താനിക്കാട്, ആയവന എന്നി പഞ്ചായത്തുകളിൽ സ്വീകരണം ഏറ്റുവാങ്ങി കാലന്പൂർ ജംഗ്ഷനിൽ സമാപിക്കും.