കട്ടപ്പനയിൽ ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു
Friday, April 12, 2024 3:53 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ല്‍ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. ക​ട്ട​പ്പ​ന മു​ല്ല​ശേ​രി രാ​ജേ​ഷി​നാ​ണ് ദേ​ഹ​ത്ത് പ​ല​യി​ട​ത്താ​യി പൊ​ള്ള​ലേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഓ​ട്ടോറി​ക്ഷ​യി​ൽ ഇ​രി​ക്കു​മ്പോ​ൾ ഇ​യാ​ളു​ടെ വ​ല​തു ഭാ​ഗ​ത്ത് നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

ഇ​ത് സാ​ര​മാ​ക്കാ​തെ അ​ന്ന് പ​ക​ൽ മു​ഴു​വ​ൻ ജോ​ലി ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. പി​റ്റേ​ന്നു രാ​വി​ലെ​യാ​ണ് അ​സ​ഹ്യ​മാ​യ നീ​റ്റ​ലും തൊ​ലി പൊ​ളി​യു​ന്ന അ​വ​സ്ഥ​യു​മു​ണ്ടാ​യ​ത്. സൂ​ര്യ​താ​പ​മേ​റ്റ് പൊ​ള്ള​ലേ​റ്റ പാ​ടു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേടി.