തേ​ക്ക​ടി പു​ഷ്പ​മേ​ളയ്ക്ക് ജ​ന​ത്തി​ര​ക്കേറി
Thursday, April 18, 2024 3:30 AM IST
കു​മ​ളി: പ​തി​നാ​റാ​മ​ത് തേ​ക്ക​ടി പു​ഷ്പ​മേ​ളയിൽ ജനത്തിരക്കേറുന്നു. 250ൽ​പ്പ​രം പൂ​ച്ചെ​ടി​ക​ളും ഫ​ല​വൃ​ക്ഷ തൈ​ക​ളും അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളും ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ, വാ​ണി​ജ്യ സ്റ്റാ​ളു​ക​ൾ തു​ട​ങ്ങി​യ​വ തേ​ക്ക​ടി പു​ഷ്പ​മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​ഴ​യി​ല്ലാ​ത്ത​തി​നാ​ൽ ദി​വ​സ​വും ലോ​റി​ക​ളി​ൽ വെ​ള്ള​മെ​ത്തി​ച്ചാ​ണ് ചെ​ടി​ക​ൾ ന​ന​യ്ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽനി​ന്നും ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മേ​ള​യ്ക്കെ​ത്തു​ന്ന​ത്. തേ​ക്ക​ടി​യി​ലെ​ത്തു​ന്ന വി​ദേ​ശ സ​ഞ്ചാ​രി​ക​ളും മേ​ള ന​ഗ​റി​ലെ സ​ന്ദ​ർ​ശ​ക​രാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​ണ് തിര​ക്ക്.

ദി​വ​സ​വും വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ൽ പ്ര​ഫ​ഷ​ണ​ൽ ട്രൂ​പ്പു​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. പു​ഷ്പ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മ്യു​സ്മെ​ന്‍റ് പാ​ർ​ക്കി​ലെ വി​നോ​ദ​ങ്ങ​ളി​ൽ നല്ല തിരക്കാണ്.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ പേ​ഴ്സ​ണ്‍ കു​മ​ളി പ​ഞ്ചാ​യ​ത്ത്് പ്ര​സി​ഡ​ന്‍റ് ര​ജ​നി ബി​ജു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം.​ സി​ദ്ദി​ഖ്, മ​ണ്ണാ​റ​ത്ത​റ ഗാ​ർ​ഡ​ൻ​സ് ഉ​ട​മ​ക​ളാ​യ ഷാ​ജി, റെ​ജി, പു​ഷ്ക​ര​ൻ, തേ​ക്ക​ടി അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ടി.​ടി. തോ​മ​സ് എ​ന്നി​വ​ർ നേതൃത്വം നൽകുന്നു.