കട്ടക്കാല സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ
1417278
Friday, April 19, 2024 12:42 AM IST
നെടുങ്കണ്ടം: കട്ടക്കാല സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ ഇന്ന് ആരംഭിക്കും. വൈകുന്നേരം അഞ്ചിനു കൊടിയേറ്റ്, ആഘോഷമായ തിരുനാൾ കുർബാന - ഫാ. ആൽബിൻ മേക്കാട്ട്. നാളെ വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജെറിൻ കുഴിയംപ്ലാവിൽ, ആറിനു തിരുനാൾ പ്രദക്ഷിണം ഉമ്മാക്കട സെന്റ് അൽഫോൻസാ കപ്പേളയിലേക്ക്.
ഞായറാഴ്ച രാവിലെ 6.30ന് വിശുദ്ധ കുർബാന, എട്ടിനു വീടുകളിലേക്ക് അമ്പു പ്രദക്ഷിണം, വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. വിനീത് മേക്കൽ, സന്ദേശം-ഫാ. ഫെസ്റ്റിൻ കുഴിപ്പള്ളിൽ, ആറിനു പ്രദക്ഷിണം സെന്റ് ജോർജ് കപ്പേളയിലേക്ക്, ഏഴിനു സമാപനാശീർവാദം, തുടർന്ന് ആകാശവിസ്മയം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. അഗസ്റ്റിൻ കുത്തനാപ്പിള്ളിൽ അറിയിച്ചു.