ഹോ​ട്ട​ലു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ
Friday, April 19, 2024 12:42 AM IST
മു​ട്ടം: ഹോ​ട്ട​ലു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി. നി​ര​വ​ധി മോ​ഷ​ണക്കേ​സി​ലെ പ്ര​തി​യാ​യ ഈ​രാ​റ്റു​പേ​ട്ട പ്ലാ​ശ​നാ​ൽ കാ​നാ​ട്ട് ശ്രീ​ജി​ത്താ​ണ് (37) കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മു​ട്ടം കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പ​ത്തെ ഉ​സ്താ​ദ് ഹോ​ട്ട​ലി​ൽനി​ന്ന് മൊ​ബൈ​ൽ ഫോ​ണും ഫു​ഡ്‌ലാ​ൻ​ഡ് ഹോ​ട്ട​ലി​ൽനി​ന്ന് 3,000 രൂ​പ​യും ഇ​യാ​ൾ മോ​ഷ്ടി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ഒ​ൻ​പ​തി​ന് പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മു​ട്ടം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഹോ​ട്ട​ലി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ലെ ദൃ​ശ്യ​ത്തി​ൽ ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ മ​റ്റൊ​രു കേ​സി​ൽ ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഈ​രാ​റ്റു​പേ​ട്ട, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ, തൊ​ടു​പു​ഴ, മു​രി​ക്കാ​ശേ​രി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ക​ളു​ണ്ട്.​ 10 വ​ർ​ഷ​ത്തോ​ളം ജ​യി​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.