മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
1424357
Thursday, May 23, 2024 3:53 AM IST
തൊടുപുഴ: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശി ജിതീഷ് വിൽസണെയാണ് തൊടുപുഴ ട്രാഫിക് പോലീസ് പിടികൂടിയത്.
ഇന്നലെ രാവിലെ പത്തോടെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ജിതീഷ് ഓടിച്ചിരുന്ന പൂമാല -തൊടുപുഴ -മൂവാറ്റുപുഴ റൂട്ടിലോടുന്ന മരിയ ബസ് തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
വകുപ്പുതല നിർദേശത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് ട്രാഫിക് പോലീസ് അധികൃതർ പറഞ്ഞു. ജിതീഷിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ട്രാഫിക് എസ്ഐമാരായ കെ.ടി.അജയകുമാർ, സാബു സാമുവൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.