കോണ്ഗ്രസ് ജില്ലാ നേതൃയോഗം നടത്തി
1429176
Friday, June 14, 2024 3:29 AM IST
ചെറുതോണി: കട്ടപ്പനയിലെ ഇഎസ്ഐ ആശുപത്രിയും തൊടുപുഴയിലെ കേന്ദ്രീയ വിദ്യാലയവും ഉടൻതന്നെ യാഥാർഥ്യമാകുമെന്ന് ഡീൻ കുര്യാക്കോസ് എംപി. ഇടുക്കി ജവഹർ ഭവനിൽ കോണ്ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച ഡീൻ കുര്യാക്കോസിനെ ഡിസിസി പ്രസിഡന്റ് ആദരിച്ചു. ഇ.എം. ആഗസ്തി, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ, തോമസ് രാജൻ, എം.എൻ. ഗോപി, എം.കെ. പുരുഷോത്തമൻ, ജോർജ് ജോസഫ് പടവൻ, സിറിയക് തോമസ്, സി.പി. കൃഷ്ണൻ, എം.ഡി. അർജുനൻ എന്നിവർ പ്രസംഗിച്ചു.