ഒളിന്പിക് ദിനാചരണ റാലി നടത്തി
1430896
Sunday, June 23, 2024 3:59 AM IST
തൊടുപുഴ: ജില്ലാ റോൾ ബോൾ അസോസിയേഷൻ, ജില്ലാ ഒളിന്പിക് അസോസിയേഷൻ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഒളിന്പിക് ദിനാചരണ റാലി കരിങ്കുന്നം എസ്ഐ കെ.ജെ. ജോബി ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ റോൾ ബോൾ അസോസിയേഷൻ ചെയർമാൻ ടി. ആർ.സോമൻ അധ്യക്ഷത വഹിച്ചു.
ഒളിന്പിക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പ്രിൻസ് കെ. മറ്റം സന്ദേശം നൽകി. പി.കെ. രാജേന്ദ്രൻ, ഷിജി ജോസഫ് , സ്കൂൾ മാനേജർ ഫാ. ജയിംസ് വടക്കേകണ്ടം കരയിൽ, ഹെഡ് മാസ്റ്റർ ബിനു മോൻ ജോസഫ്, ബിന്ദു മോൾ മാത്യു, സതീഷ് കേശവൻ എന്നിവർ പ്രസംഗിച്ചു.