അടിമാലി: കനത്തമഴയിൽ അടിമാലിയില്‍ വീട് തകര്‍ന്നു.ചൊവ്വാഴ്ച്ച രാത്രി അടിമാലി മേഖലയില്‍ ഉണ്ടായ ശക്തമായ മഴയിൽ അടിമാലി ടൗണിനു സമീപം താമസിക്കുന്ന ചീരംകൊമ്പില് ഫിലോമിനയുടെ വീടാണ് തകർന്നത്.
ഫിലോമിനയുടെ വീടിന്റെ പിന്‍ഭാഗത്തുള്ള രണ്ട് മുറികളും വീടിന്റെ പിന്‍ഭാഗത്തെ സംരക്ഷണ ഭിത്തിയും മുറ്റവും ഇടിഞ്ഞു വീണു.സംരക്ഷണഭിത്തി വീണതിനെത്തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന മറ്റൊരു വീടിനും കേടുപാടുകള്‍ സംഭവിച്ചു. സമീപവാസിയായ സുരേഷിന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.