കർഷക പെൻഷൻ 5,000 രൂപയാക്കി ഉയർത്തണമെന്ന്
1466927
Wednesday, November 6, 2024 4:11 AM IST
ചെറുതോണി: 60 വയസ് കഴിഞ്ഞ മുഴുവൻ കർഷകർക്കും 5,000 രൂപ പെൻഷൻ നൽകണമെന്നും കർഷക ക്ഷേമനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കേരളകർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.
കഞ്ഞിക്കുഴി അപ്പൂസ് ഹാളിൽ നടന്ന കേരള കോൺഗ്രസ് മണ്ഡലം പ്രവർത്തകയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോസ് മോടിക്കപുത്തൻപ്പുര അധ്യക്ഷത വഹിച്ചു.
ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷൈനി റെജി, കെടിയുസി ജില്ലാ പ്രസിഡന്റ് വർഗീസ് സക്കറിയ, പാർട്ടി ജില്ലാക്കമ്മിറ്റിയംഗങ്ങളായ ജോസ് മുണ്ടയ്ക്കാട്ട്, വിൻസന്റ് കല്ലിടുക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു.