കൊ​ച്ചി: വെ​ണ്ടു​രു​ത്തി പാ​ല​ത്തി​ല്‍​നി​ന്ന് കൊ​ച്ചി കാ​യ​ലി​ല്‍ ചാ​ടി​യ ടാ​ന്‍​സാ​നി​യ​ന്‍ സ്വ​ദേ​ശി​യാ​യ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​നെ കണ്ടെത്താനായില്ല. ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍​നി​ന്ന് പ​രി​ശീ​ല​നം നേ​ടി​യ​ ​സം​ഘ​ത്തി​ലെ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​നായ അ​ബ്ദു​ള്‍ ഇ​ബ്രാ​ഹിം സാ​ലി​ഹാ​(22)ണ് ഇ​ന്ന​ലെ വൈ​കി​ട്ട് 6.30ന് ​കാ​യ​ലി​ല്‍ ചാ​ടി​യ​ത്.

നാ​വി​ക​സേ​ന, തീ​ര​സം​ര​ക്ഷ​ണ സേ​ന, അ​ഗ്‌​നി ര​ക്ഷാ​സേ​ന, ഹാ​ര്‍​ബ​ര്‍ പോ​ലീ​സ് എ​ന്നി​വ​ര്‍ മണിക്കൂറുകളോളം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഔ​ദ്യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​യ​ലി​ല്‍ ചാ​ടി​യ​ത​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് ഹാ​ര്‍​ബ​ര്‍ പോ​ലീ​സ് പ​റ​ഞ്ഞു. രാ​ത്രി വൈ​കി​യും തെര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.