തി​രു​മാ​റാ​ടി: കാ​റ്റി​ലും മ​ഴ​യി​ലും ത​ക​രാ​റി​ലാ​യ തി​രു​മാ​റാ​ടി​യി​ലെ വൈ​ദ്യു​തി​ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് വാ​ർ​ഡം​ഗം കൂ​ത്താ​ട്ടു​കു​ളം കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ എ​ത്തി പ​രാ​തി ന​ൽ​കി.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ങ്ങ​ളാ​യി വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ർ​ഡം​ഗം നെ​വി​ൻ ജോ​ർ​ജും പ്ര​ദേ​ശ​വാ​സി​ക​ളും കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ എ​ത്തി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കെ​എ​സ്ഇ​ബി​യു​ടെ പോ​ർ​ട്ട​ലി​ലും വൈ​ദ്യു​തി സു​ര​ക്ഷാ ഗ്രൂ​പ്പി​ലും കൂ​ത്താ​ട്ടു​കു​ളം സെ​ക്ഷ​ൻ കെ​എ​സ്ഇ​ബി എ​ഇ​യ്‌​ക്കും വൈ​ദ്യു​തി​ബ​ന്ധം ത​ക​രാ​റി​ലാ​യ അ​ന്നു മു​ത​ൽ ഈ ​വി​ഷ​യം അ​റി​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നാ​ളി​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ഫീ​സി​ൽ എ​ത്തി​യ​തെ​ന്ന് വാ​ർ​ഡം​ഗം നെ​വി​ൻ പ​റ​ഞ്ഞു.

ഒ​ലി​യ​പ്പു​റം, നി​ര​പ്പ​ത്താ​ഴം-​ക​ട്ട​മ​ല റോ​ഡ്, ആ​റൂ​ർ - വെ​ട്ടി​ക്കാ​ട്ടു​പാ​റ റോ​ഡ്, ഒ​ലി​യ​പു​റം-​മ​ണ്ണ​ത്തൂ​ർ റോ​ഡ്, മ​യി​ലാ​ടും​പാ​റ എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​ൻ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തി ത​ക​രാ​ർ കൂ​ടു​ത​ലാ​യി സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ ജീ​സ​ൺ വി​ൽ​സ​ൺ, ഫെ​ബി​ൻ സ​ണ്ണി, ജോ​ബി​ൻ ജേ​ക്ക​ബ്, ആ​ൽ​ബി​ൻ ബേ​ബി, ബേ​ബി പാ​റ​യി​ൽ എ​ന്നി​വ​രും വാ​ർ​ഡം​ഗ​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. നെ​വി​ന്‍റെ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് തി​രു​മാ​റാ​ടി മ​യി​ലാ​ടും​കു​ന്ന് ഭാ​ഗ​ത്ത് ഒ​ടി​ഞ്ഞ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ പു​ന​സ്ഥാ​പി​ച്ചു തു​ട​ങ്ങി.