14കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
1564271
Monday, June 2, 2025 4:37 AM IST
ആലുവ: പതിനാലുകാരിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവറായ രണ്ടാനച്ഛനെ അമ്മയുടെ പരാതിയിൽ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. റൂറൽ എസ്പിക്ക് അമ്മയും മകളും നേരിട്ടെത്തിയാണ് പരാതി നൽകിയത്. തുടർന്ന് പ്രതിക്കെതിരെ പോക്സോ കേസ് എടുക്കുകയായിരുന്നു.
പാലക്കാട് സ്വദേശികളായ ഇവർ ഒരു വർഷത്തിലേറെയായി ആലുവ മുട്ടത്തെ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇതിനിടെയാണ് രണ്ടാനച്ഛൻ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പരാതിയിൽ പറയുന്നു.
ആലുവയിലെ സ്വകാര്യ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടിയെ ഒരു വർഷത്തിലേറെയായി പീഡനത്തിന് ഇരയാക്കിയത്. അമ്മയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ട് എന്നും പരാതിയിൽ പറയുന്നു.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഉൾപ്പെടെ വിധേയമാക്കി. ഫേസ്ബുക്കിൽ കുട്ടി എഴുതിയ കുറിപ്പ് ബന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.