പാതയോരങ്ങളില്‍ കണിക്കൊന്ന നട്ടുവളര്‍ത്തുന്ന പദ്ധതിയുമായി ഹാപ്പിനെസ് സര്‍ക്കിള്‍
1564285
Monday, June 2, 2025 5:18 AM IST
കൊച്ചി: കണിക്കൊന്ന പാതയോരങ്ങളിലും പൊതു ഇടങ്ങളിലും നട്ടുവളര്‍ത്തുന്ന പദ്ധതിയുമായി കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗഹൃദ കൂട്ടായ്മയായ ഹാപ്പിനെസ് സര്‍ക്കിള്‍. ആനന്ദകര്ണികാരം 2025 എന്ന പേരില്‍ ലോക പരിസ്ഥിതിദിനമായ അഞ്ചിന് രാവിലെ ഒന്‍പതിന് കണ്ടെയ്നര്‍ റോഡില്‍ തുടക്കമിടുന്ന പദ്ധതി ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്യും.
പൊന്നാരിമംഗലം ടോള്‍ പ്ലാസയ്ക്ക് സമീപം നടക്കുന്ന ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബി മാത്യു, മൈന്‍ഡ് പവര്‍ പരിശീലകൻ ഡോ. പി.പി. വിജയന് തുടങ്ങിയവര്‍ പങ്കെടുക്കും.
പദ്ധതിയുടെ ഭാഗമായി കണ്ടെയ്നര്‍ റോഡിലെ മീഡിയനുകളിലും ഇരുവശങ്ങളിലുമായി 300 കണിക്കൊന്ന ചെടികള്‍ നട്ടു പരിപാലിക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഹാപ്പിനെസ് സര്‍ക്കിള്‍ ഫൗണ്ടര്‍ പ്രസിഡന്റ് അശോക് കുമാര്‍ പറഞ്ഞു.