കരിങ്കൽക്കെട്ട് ഇടിഞ്ഞു; റോഡ് അപകടാവസ്ഥയിൽ
1564284
Monday, June 2, 2025 5:18 AM IST
വാഴക്കുളം: കനത്ത മഴയിൽ കരിങ്കൽക്കെട്ട് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ. വേങ്ങച്ചുവട് താഴത്തുവീട്ടിൽതാഴം റോഡിന്റെ കരിങ്കൽകെട്ടാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നത്.
വെള്ളമൊഴുകുന്ന തോട്ടിലേക്ക് കരിങ്കൽകെട്ട് തകർന്നു വീണതിനാൽ തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. സമീപത്തുള്ള കൃഷിയിടത്തിലും വെള്ളം കയറുന്ന അവസ്ഥയാണ് നിലവിലുള്ളത്.