ആ​ലു​വ : വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി​യു​ടെ ഉ​പ​യോ​ഗ​ത്തി​നെ​തി​രെ യു​വ​ത​ല​മു​റ​യി​ൽ ഒ​രു ബോ​ധ​വ​ത്കര​ണം ല​ക്ഷ്യ​മി​ട്ട് റി​ട്ട. മി​ലി​ട്ട​റി വാ​റ​ണ്ട് ഓ​ഫീ​സ​റു​ടെ മാ​ര​ത്തോ​ൺ ഓ​ട്ടം. ആ​ലു​വ ദേ​ശം മ​ഠ​ത്തി​മൂ​ല​യി​ൽ അ​ൻ​വ​ർ ആ​ണ് 44 -മ​ത് ജ​ന്മ​ദി​ന​ത്തി​ൽ 44 കി​ലോ​മീ​റ്റ​ർ ഓ​ടി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​ന് ആ​ലു​വ ദേ​ശം ജം​ഗ്ഷ​നി​ൽ ജ​ന​സേ​വ ശി​ശു​ഭ​വ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി മാ​ര​ത്ത​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ആ​ലു​വ ദേ​ശ​ത്തു​നി​ന്നും മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് ആ​യി​രു​ന്നു മാ​ര​ത്ത​ൺ ന​ട​ത്തി​യ​ത്. 8.30ഓടു​കൂ​ടി മൂ​വാ​റ്റു​പു​ഴ മേ​ജ​ർ ര​വി അ​ക്കാ​ദ​മി​യു​ടെ ട്രെ​യി​നിംഗ് ഗ്രൗ​ണ്ടി​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​ൻ​വ​റി​നെ​യും സം​ഘ​ത്തെ​യും അ​ക്കാ​ദ​മി അം​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചു.

അ​ൻ​വ​ർ മേ​ജ​ർ ര​വി അ​ക്കാ​ദ​മി​യി​ലെ ട്രെ​യി​ന​ർ കൂ​ടി​യാ​ണ്. പെ​രി​യാ​ർ അ​ഡ്വ​ഞ്ചേ​ഴ്സ് ക്ല​ബ്ബി​ലെ അം​ഗ​ങ്ങ​ളാ​യ ഡോ​. ജ​യ് മോ​ഹ​ന്‍, ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, പ്ര​ദീ​പ് , സു​നി​ൽ, അ​നി​ൽ, ബി​നീ​ഷ്, സ​ജീ​ഷ് നാ​യ​ർ, ര​ഞ്ജി​ത്ത്, കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ മാ​ര​ത്ത​ൺ ഓ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു.