ചോറ്റാനിക്കര ഹോമിയോ ഡിസ്പൻസറിക്ക് അംഗീകാരം
1564281
Monday, June 2, 2025 5:09 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര സർക്കാർ മാതൃകാ ഹോമിയോ ഡിസ്പൻസറിക്ക് ഉന്നത ഗുണനിലവാര അംഗീകാര പ്രവർത്തനങ്ങളുടെ ഭാഗമായി എൻഎബിഎച്ച് എൻട്രി ലെവൽ ദേശീയ അംഗീകാരം ലഭിച്ചു.
മന്ത്രി വീണാ ജോർജിൽ നിന്നും ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, ആരോഗ്യ സ്ഥിരംസമിതിയധ്യക്ഷ രജനി മനോഷ്, പി.വി. പൗലോസ്, ഹോമിയോ ഡിസ്പൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.എസ്. സജിത എന്നിവർ ചേർന്ന് അംഗീകാരം ഏറ്റുവാങ്ങി.
അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവയുള്‍പ്പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍എബിഎച്ച് അംഗീകാരം ലഭ്യമാകുന്നത്.