കൂ​ത്താ​ട്ടു​കു​ളം: ഡി​സി​എ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യാ പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം ഇ​ന്ന് കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.15ന് ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ന്‍റെ​യും പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന കൂ​ത്താ​ട്ടു​കു​ളം മേ​ഖ​ല​യു​ടെ​യും ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ നി​ർ​വ​ഹി​ക്കും.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​രീ​ത്ത​റ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദേ​ശീ​യ ഡ​യ​റ​ക്ട​ർ കൊ​ച്ചേ​ട്ട​ൻ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​വി​ശ്യാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, റി​സോ​ഴ്സ് ടീം ​കോ - ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് കു​ണി​ഞ്ഞി, എ​സ്. ബി​നു, ഡ​യ​ക്ട​ർ പി. ​ആ​ഷാ​മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.