കടലേറ്റം: നായരമ്പലത്ത് വീടുകളിൽ വെള്ളം കയറി
1568071
Tuesday, June 17, 2025 7:29 AM IST
വൈപ്പിൻ: വൈപ്പിൻ തീരത്ത് ശക്തമായ കടലാക്രമണത്തെ തുടരുന്നു. എടവനക്കാട്, ഞാറക്കൽ, പള്ളി വേളാങ്കണ്ണി കടപ്പുറം നായരമ്പലം പുത്തൻ കടപ്പുറം എന്നിവിടങ്ങളിൽ ഇന്നലെയും കടൽ കയറ്റം രൂക്ഷമായിരുന്നു. പുത്തൻ കടപ്പുറത്ത് ആറ് വീടുകളിൽ വെള്ളം കയറി.
50 ഓളം വീടുകൾക്ക് ഭീഷണിയുണ്ട്. പന്ത്രണ്ടാം വാർഡിൽ കൈതവളപ്പിൽ ജോഷി, സുധാ ബാബു, കാനപ്പിള്ളി മോളി, പള്ളിപ്പറമ്പിൽ ഷിജു, കണക്കാട്ടുശേരി അഭിലാഷ്, ബാബുരാജ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ശക്തമായ കടൽക്ഷോഭത്തിൽ പലയിടത്തും ജിയോ ബാഗ് ഉൾപ്പടെയുള്ള താത്കാലിക തടയണ സംവിധാനങ്ങൾ തകർന്ന് പോയി. തീരദേശ റോഡിന്റെ പല ഭാഗങ്ങളും തകർന്നിട്ടുണ്ട്. കാലാകാലങ്ങളിൽ കടൽ ഭിത്തി പുനർനിർമിക്കാത്ത നായരമ്പലത്തും ചെല്ലാനം മോഡലിൽ ടെട്രോപോഡ് ഉപയോഗിച്ചു കടൽഭിത്തി നിർമിക്കൽ മാത്രമാണ് ശാശ്വത പരിഹാരമെന്ന് പഞ്ചായത്തംഗം സി.സി. സിജി വ്യക്തമാക്കി.