ലൈഫ് ഭവനപദ്ധതി അവലോകനം: കൊച്ചി മേയർ സന്ദർശനം നടത്തി
1568048
Tuesday, June 17, 2025 7:06 AM IST
കൂത്താട്ടുകുളം: കൊച്ചിൻ കോർപറേഷൻ കൂത്താട്ടുകുളത്ത് പൂർത്തീകരിക്കുന്ന ലൈഫ് ഭവനപദ്ധതി അവലോകനത്തിനായി മേയർ എം. അനിൽ കുമാർ സന്ദർശനം നടത്തി. നഗരസഭയിലെ കിഴകൊന്പിലാണ് ഭവനരഹിതർക്ക് വീടുകൾ ഒരുങ്ങുന്നത്. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത 46 കുടുംബങ്ങൾക്ക് മൂന്ന് സെന്റ് സ്ഥലം വീതമാണ് അനുവദിച്ചത്. സംസ്ഥാന സർക്കാർ സൗജന്യ രജിസ്ട്രേഷനിലൂടെ സ്ഥലം പതിച്ചു നൽകി.
രണ്ടേകാൽ ഏക്കർ സ്ഥലത്ത് കൊച്ചി കോർപറേഷനിലെ-39, ചേരനെല്ലൂർ പഞ്ചായത്തിലെ അഞ്ച്, എടത്തല പഞ്ചായത്തിലെ രണ്ടും കുടുംബങ്ങൾക്കുമാണ് വീടൊരുങ്ങുന്നത്. ഭ
ൂരിഭാഗം വീടുകളും പൂർത്തിയായി. പൊതുവഴി, വാട്ടർ ടാങ്ക്, പൊതു കളിസ്ഥലം എന്നിവക്കും സ്ഥലം നീക്കിവച്ചിട്ടുണ്ട്. കൂത്താട്ടുകുളം നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, സിപിഎം ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് എന്നിവർ മേയറുമായി കൂടിക്കാഴ്ച നടത്തി.
കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ സി.ഡി. വത്സലകുമാരി, കൗണ്‍സിലർമാരായ പ്രിയ പ്രശാന്ത്, മിനി വിവേര, രഘുറാം ജി. പൈ എന്നിവരും മേയർക്കൊപ്പമുണ്ടായിരുന്നു.